പാറശ്ശാല : പാറശ്ശാലയിൽ എംഡിഎം എ യുമായി ഒരാൾ പിടിയിൽ.6 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. കാട്ടാക്കട, ആമച്ചൽ സ്വദേശിയായ വിഷ്ണു ആർ എസ് (35) നെയാണ് ഡാൻസ് സാഫ് സംഘം പിടികൂടിയത് .ബാംഗ്ലൂരിൽ നിന്നും

Spread the love

പാറശ്ശാല : പാറശ്ശാലയിൽ എംഡിഎം എ യുമായി ഒരാൾ പിടിയിൽ.
6 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. കാട്ടാക്കട, ആമച്ചൽ സ്വദേശിയായ വിഷ്ണു ആർ എസ് (35) നെയാണ് ഡാൻസ് സാഫ് സംഘം പിടികൂടിയത് .ബാംഗ്ലൂരിൽ നിന്നും നാഗർകോവിൽ എത്തിയ പ്രതി കെഎസ്ആർടിസി ഫാസ്റ്റ് ബസ്സിൽ തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് പാറശാലയിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത് .പ്രതി കാട്ടാക്കട പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസിലെ പ്രതിയാണ്.കഴിഞ്ഞവർഷം പ്രതിയായ വിഷ്ണുവിന്റെ വീട്ടിൽ നിന്നും 200 ഗ്രാം എം ഡി എം എ ഡാൻസ് സാഫ് സംഘം പിടികൂടിയിരുന്നു. നാലോളം സമാന കേസിലും പ്രതിയാണ് വിഷ്ണു ഡാൻസ് സാഫ് എസ്. ഐ ദീപു എസ്.എസ്സും സംഘവുമാണ് പ്രതിയെ പിടികൂടിയത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് കാട്ടാക്കട മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പനയ്ക്ക് എത്തിച്ചതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവി പ്രശാന്തൻകാണി വി കെ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിലാണ് പ്രതി പിടിയിലായത്’.

Leave a Reply

Your email address will not be published. Required fields are marked *