കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും അനധികൃതമായി പുറത്തിറങുന്ന നഴ്സിംഗ് , പാരാമെഡിക്കൽ ബിരുദ്ധധാരികൾ ആരോഗ്യ കേരളത്തെ തകര്‍ക്കും: ചെക്ക്

Spread the love

ആരോഗ്യ മേഘലയിൽ ജോലി എന്ന വിദ്യാർത്ഥികളുടെ ആഗ്രഹം മുതലെടുത്തു കേരളത്തിൽ വ്യാപകമായ് വ്യാജ പാരാമെഡിക്കൽ കോളേജുകൾ.

BSc നഴ്സിംഗ്, General നഴ്സിംഗ്, ഫിസിയോതെറാപ്പി, റേഡിയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, അനസ്തേഷ്യ, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങി ആരോഗ്യ രംഗത്തെ നിര്‍നായക തൊഴിൽ വഹിക്കേണ്ട ഉദ്യോഗാർത്ഥികളെ ആണ് ഇത്തരത്തിൽ പുറത്തിറക്കി ഈ മേഖലയിലെ തൊഴിൽ രംഗവും, ആരോഗ്യ മേഖലയും ഒരുപോലെ നശിപ്പിക്കുന്നത്.

കർണാടക രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി നൽകുന്ന പാരാമെഡിക്കൽ ബിരുധമാണ് ഇത്തരത്തിൽ നൽകി വരുന്നത്. കർണാടകയിലെ വിദ്യാർത്ഥികളെ ലഭിക്കുവാൻ ബുദ്ധിമുട്ടുന്ന ചില നിലവാരം കുറഞ്ഞ കോളേജുകളിലെ സീറ്റുകൾ കേരളത്തിലെ കേന്ദ്രങ്ങളിൽ ഇരുത്തി പഠിപ്പിക്കുന്നതാണു തട്ടിപ്പിന്റെ രീതി. കേരളത്തിലെ പ്രമുഖ കോളേജുകളുടെയും ആശുപത്രികളുടെ പേരിലും ഈ തട്ടിപ്പ് നടക്കുന്നു.

പ്ലസ് 2 കഴിയുന്ന കുട്ടികളെ കെണിയിൽ ആക്കി ക്ലിനിക്കൽ പ്രാക്ടീസ് എന്ന പേരിൽ കേരളത്തിലെ തന്നെ വിവിധ ആശുപത്രികളിൽ ചെറു ജോലികള്‍ക്ക് നിയോഗിക്കും. പരിക്ഷ സമയത്തു ഇവരെ കർണാടകയിൽ എത്തിക്കുകയൊ ആൾമാറാട്ടം നടത്തി പരിക്ഷ എഴുതിപ്പിക്കുന്നതൊ ആണ് രീതി.
ഉയർന്ന മാർക്ക് നേടി പ്ലസ് 2 വിനു ശേഷം നാലു മുതൽ അഞ്ച് വർഷം വരെ കൃത്യമായി ക്ലാസുകൾ അറ്റൻഡ് ചെയ്തും, ഓരോ സെമെസ്റ്റർറിലും പ്രസ്‌തുത വിഷയത്തിലുള്ള പ്രായോഗിക പരിശീലനവും നേടി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പോലും വെല്ലു വിളിയാണ്‌ ഇത്തരക്കാർ.

ഉത്തരേന്ത്യൻ യൂണിവേഴ്സിറ്റികളുടെ പേരിൽ നടത്തപെടുന്ന വ്യാജ പരമെഡിക്കൽ ഡിഗ്രിയും, BVoc എന്നപേരിൽ കേരളത്തിലെ പലയിടങ്ങളിലും നടത്തപെടുന്നതും നഴ്സിംഗ് – പരമെഡിക്കൽ കോഴ്സുകൾ കേരളത്തിലെ ആരോഗ്യ സർവകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയ ഉദ്യോഗാർഥികളുടെ തൊഴിലിനെയും വേതനത്തിനെയും ബാധിക്കുന്നതിലുപരി പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വെല്ലുവിളിയാകുമെന്നതാണ് കൂടുതൽ ശ്രെദ്ധിക്കപ്പെടേണ്ടത്.

കേരളത്തിൽ ആരോഗ്യ മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കേരള ആരോഗ്യ സർവകലാശാല (KUHS) അംഗീകൃത കോഴ്‌സുകൾ മാത്രം തിരഞ്ഞെടുക്കണം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പും സർക്കാർഉം അതീവ ഗൗരവത്തോടെ ഇടപെട്ടു അന്വേഷണം നടത്തി അടിയന്തരമായി വ്യാജ പാരാമെഡിക്കൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടണമെന്നും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ജാഗ്രത നൽകണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ , കൺസോർഷ്യം ഓഫ് ഹയർ എഡ്യൂക്കേഷൻ കൺസൾറ്റൻറ്സ് കേരള (CHECK) ആവശ്യപ്പെട്ടു .

ഇത് സംബന്ധിച്ച പരാതി ചെക്ക് പ്രസിഡന്റ് സുമോജ് മാത്യു , മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള ആരോഗ്യ സർവകലാശാല VC, രാജീവ് ഗാന്ധി യൂനിവേഴ്സിറ്റി VC തുടങ്ങിയ ഉന്നത അധികാരികള്‍ക്ക്‌ നല്കിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ ചെക്ക് സംസ്ഥാന സെക്രട്ടറി അനൂപ് ശ്രീരാജ്, ജോ. സെക്രട്ടറി സിജോ കാനാച്ചേരി, പദ്മകുമാർ, വിപിന്‍ മങ്കലത്തുകോണം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *