നിരവധി അടിപിടി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ
വിതുര: നിരവധി അടിപിടി കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി അറസ്റ്റിൽ. കല്ലാർ അംബേദ്കർ കോളനി ഹൗസ് നമ്പർ 56-ൽ മണിക്കുട്ടൻ( കല്ലാർ മണിക്കുട്ടൻ-48) ആണ് അറസ്റ്റിലായത്. വിതുര പൊലീസാണ് പ്രതിയെ പിടികൂടിയത്.കല്ലാർ വനമേഖലകളിൽ നിന്ന് ചന്ദനം, ഈട്ടി തടി എന്നിവ കടത്തിയതിന് ഇയാളുടെ പേരിൽ നിരവധി വനം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ കാട്ടിൽ പല ഭാഗങ്ങളിലൂടെ കറങ്ങി നടക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, വിതുര സി ഐ എസ്. അജയകുമാർ, ജിഎസ്ഐ പത്മരാജ്, സിപിഒമാരായ ശരത്, ജസീൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.