Caption : സി.എച്ച് സ്മാരക സമിതി ഖത്തറിൽ പുറത്തിറക്കിയ സി.എച്ച് സ്മരണികയുടെ ആദ്യ കോപ്പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരിയിൽ നിന്ന് പാറക്കൽ അബ്ദുല്ല എം എൽ എ ആദ്യ കോപ്പി ഏറ്റുവാങ്ങി പ്രകാശനം ചെയുന്നു.പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.മുഹമ്മദ് മാഹീൻ സമീപം.
സി.എച്ച് മുഹമ്മദ് കോയ മഹാനായ നേതാവ് : പാറക്കൽ അബ്ദുല്ല
ദോഹ : ന്യൂനപക്ഷങ്ങളുടെ കണ്ണീരൊപ്പുന്ന കൈലേസായിരുന്നു മണ്മറഞ്ഞു പോയ മഹാനായ നേതാവ് സി.എച്ച് മുഹമ്മദ് കോയ എന്ന് കുറ്റിയാടി എം എൽ എ പാറക്കൽ അബ്ദുല്ല അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സി.എച്ച് സ്മാരക സമിതി പുറത്തിറക്കിയ സി എച്ച് സ്മരണികയുടെ പ്രകാശന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ കോപ്പി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരിയിൽ നിന്ന് പാറക്കൽ അബ്ദുല്ല ഏറ്റുവാങ്ങി. കെ എം സി സി നേതാക്കളായ സലിം നാലകത്ത് , എസ്.എം ബഷീർ , അബ്ദുൽ ഗഫൂർ , മീഡിയ പ്ലസ് ഡയറക്ടർ ഡോ. അമാനുള്ള വടക്കാങ്ങര , സി എച്ച് സ്മാരക സമിതി വൈസ് ചെയർമാൻ എം.മുഹമ്മദ് മാഹീൻ,കൺവീനർ ആസിഫ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

