മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി
മൂന്നാര്‍. മൂന്നാറിലെ സൈലന്റ്വാലി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. സൈലന്റ്വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷന് തൊഴിലാളിയായ രാജയുടെ പശുവിനെ പുലി ആക്രമിച്ച് കൊന്നു.അതേസമയം, പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മേയാന്‍ വിട്ട പശു വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പൊന്തക്കാട്ടില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.മൂന്നാര്‍ തോട്ട മേഖലയില്‍ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കന്നുകാലികളെ പുലിയും കടുവയുമെല്ലാം കൊന്നൊടുക്കുന്നത് പതിവായിരിക്കുകയാണ്.