വികസനം വാക്കുകളിലല്ല… പ്രവർത്തനത്തിലൂടെ!

Spread the love

ഒരു ജനപ്രതിനിധിയെ യഥാർത്ഥത്തിൽ പൊതുജനം വിലയിരുത്തുന്നത് വാഗ്ദാനങ്ങളിലല്ല, മറിച്ച് ജനങ്ങൾക്ക് ലഭിക്കുന്ന വികസനത്തിലൂടെയാണ്.

കരമന ശാസ്താനഗർ SSJ DB റോഡിന്റെ നവീകരണവും,
ഡ്രൈനേജ് പുതിയ ലൈയിനും മാൻഹോൾ നിർമ്മാണവും
പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.

ഈ വികസനം ഒരു റോഡിന്റെ മാറ്റം മാത്രമല്ല; പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ലഭിച്ച പരിഹാരവും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കുള്ള പുതിയ വഴിയുമാണ്.

വികസനം എന്നത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതാണ്. ആ ലക്ഷ്യത്തോടെ കൂടുതൽ നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ജനോപകാര പദ്ധതികളും നമ്മുടെ വാർഡിൽ തുടർന്നും യാഥാർത്ഥ്യമാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.

ഈ പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകിയ എല്ലാ നാട്ടുകാർക്കും, ഉദ്യോഗസ്ഥർക്കും, തൊഴിലാളികൾക്കും ഹൃദയംഗമമായ നന്ദി.

“വികസനം ഒരു വാഗ്ദാനമല്ല… ജനങ്ങൾക്കായി കാഴ്ചവെക്കുന്ന പ്രവർത്തനമാണ്.”

🙏 നമുക്കൊരുമിച്ച് ഇനിയും മുന്നോട്ട് പോകാം… വികസനത്തിന്റെ പുതിയ അധ്യായങ്ങളിലേക്ക്.
എന്ന് ,
കരമന അജിത്ത്
ചെയർമാൻ
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
തിരുവനന്തപുരം
നഗരസഭ

Leave a Reply

Your email address will not be published. Required fields are marked *