രാജ്യത്തെ ആദ്യ ഫെയ്‌ത്ത് ഇൻ്റലിജൻ്റ് ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ എക്‌സ്‌പീരിയൻസസ്

Spread the love

രാജ്യത്തെ ആദ്യ ഫെയ്‌ത്ത് ഇൻ്റലിജൻ്റ് ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ എക്‌സ്‌പീരിയൻസസ്

ആദ്യ ഘട്ടത്തിൽ രാജ്യത്തെ ആറ് പ്രധാന കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അനുഭവങ്ങൾക്ക് മുൻഗണന നൽകുന്ന ആത്മീയ ഹോസ്‌പിറ്റാലിറ്റി മേഖലയ്ക്ക് കമ്പനി അടിത്തറ ഇടുകയാണ്

തിരുവനന്തപുരം, ജൂൺ 04, 2026: രാജ്യത്തെ ഏറ്റവും പുരാതനമായ യാത്രാ

പാരമ്പര്യങ്ങളിലൊന്നായ തീർഥാടന യാത്രകളെ സമകാലിക ആതിഥേയത്വത്തിന്റെ മികവിലൂടെ പുനർനിർവചിക്കുന്ന നിർണ്ണായക നീക്കത്തിൻ്റെ ഭാഗമായി താമര ലെഷർ എക്സ‌്‌പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇന്റലിജന്റ്റ് ഹോസ്‌പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു.

ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. ആത്മീയ യാത്രയെ കേവലം ഒരു തീർഥാടനമോ ലക്ഷ്യസ്ഥാനത്തെത്താനുള്ള യാത്രയോ എന്നതിനപ്പുറം കൂടുതൽ അർഥവത്തായ അനുഭവമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 450,000 ത്തിലധികം മത-സാംസ്ക‌ാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ ടൂറിസം വിപണികളിലൊന്നായ ഇന്ത്യയിൽ ആകെ ആഭ്യന്തര യാത്രകളുടെ 6 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ്. 140 കോടിയിലധികം ആഭ്യന്തര സന്ദർശനങ്ങളും ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികളുടെ വരവും ഇതിനകം രേഖപ്പെടുത്തി യിട്ടുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന നിലവാരത്തിലുള്ള യാത്രാ അനുഭവങ്ങൾ, ഉപഭോക്താക്കളുടെ മാറിവരുന്ന താൽപര്യങ്ങൾ രാജ്യത്തുടനീളം ആത്മീയ വിനോദസഞ്ചാരത്തിൻ്റെ വളർച്ചയ്ക്ക് വേഗത കൂട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡിന് ശേഷം സംസ്‌കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടതും കൂടുതൽ അർഥവത്തായ അനുഭവങ്ങൾ തേടുന്നതുമായ സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതാണ് ഈ മേഖലയിലെ വൻ മുന്നേറ്റത്തിൻ്റെ പ്രധാന കാരണം. 90 എന്നിവ

രാജ്യത്തെ ആത്മീയ ടൂറിസം മേഖല ചരിത്രപരമായ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഒരുകാലത്ത് ആളുകളുടെ എണ്ണത്തിനും യാത്രാ സൗകര്യങ്ങൾക്കും മാത്രം മുൻഗണന നൽകിയിരുന്ന ഈ മേഖല ഇന്ന് അനുഭവങ്ങൾക്കും കൃത്യമായ ലക്ഷ്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒന്നായി മാറിക്കഴിഞ്ഞു. ഈ മാറ്റം ആത്മീയ ടൂറിസം മേഖലയിലെ പ്രീമിയം സേവനങ്ങളുടെ ശക്തമായ വളർച്ചയ്ക്ക് കാരണമാകുന്നുവെന്ന് താമര ലെഷർ എക്‌സ്‌പീരിയൻസസ് സിഇഒ സമീർ എം.സി പറഞ്ഞു. മിഡ്-അപ്‌സ്‌കെയിൽ, പ്രീമിയം തീർഥാടന താമസസൗകര്യ മേഖലകൾ പ്രതിവർഷം 20 മുതൽ 24 ശതമാനം വരെ സംയോജിത വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ വിപണി ഉണ്ടായിട്ടും ആത്മീയ ടൂറിസത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത പ്രത്യേക ഹോസ്‌പിറ്റാലിറ്റി ബ്രാൻഡ് ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള പരമ്പരാഗത ഹോസ്‌പിറ്റാലിറ്റി രീതികളെ ഇത്തരം തീർത്ഥാടന

Leave a Reply

Your email address will not be published. Required fields are marked *