മഴയും കാറ്റും : ഉദിയൻകുളങ്ങരയിൽ മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു
കൊല്ലയിൽ ഉദിയൻകുളങ്ങരയിൽ ശക്തമായ കാറ്റിനെ തുടർന്ന് മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.പെട്ടെന്ന് തന്നെ കൊല്ലയിൽ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡ് മെമ്പർ ബി.എം. നിജയുടെ സംയോജിത ഇടപെടലിനെ തുടർന്ന് പാറശാല ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയും പൊട്ടി നിലത്ത് വീണ വൈദ്യുതി കമ്പികൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.

