നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക അനുമതി നൽകി ഡൽഹി പോലീസ്

Spread the love

ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധ പരിപാടിയുമായി ‘കോക്രോച്ച് ജനതാ പാർട്ടി’. അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ഇന്ന് രാവിലെ ഡൽഹിയിൽ തിരിച്ചെത്തിയ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആണ് പ്രതിഷേധങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത്. പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കും ഈ പ്രതിഷേധ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നീറ്റ് , സി.ബി.എസ്.ഇ, സി.യു.ഇ.റ്റി പരീക്ഷകളിലെ തുടർച്ചയായ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച എന്നിവയ്ക്കെതിരെ ആണ് തങ്ങളുടെ പ്രതിഷേധം എന്നാണ് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ പരീക്ഷാ തട്ടിപ്പുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഡൽഹിയിൽ സാധാരണയായി ഇത്തരം പ്രതിഷേധങ്ങൾക്ക് 7 ദിവസം മുമ്പ് അനുമതി വാങ്ങണം എന്ന നിയമമുണ്ട്. എന്നാൽ ഇന്ന് രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷമാണ് അഭിജീത് ദിപ്കെ നേരിട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി സമരത്തിന് അനുമതി തേടിയത്. എന്നാൽ പതിവിന് വിപരീതമായി ഡൽഹി പോലീസ് സിജെപിക്ക് ജന്തർ മന്ദിറിൽ പ്രതിഷേധിക്കാൻ ‘പ്രത്യേക ഇളവ്’ ആയി അനുമതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *