തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം: റൈഡ് പൊട്ടി വീണു, നിരവധി പേര്‍ക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. വെമ്പായത്ത് പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ലാന്‍ഡി’ലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. റൈഡിന്റെ വെല്‍ഡിങ് പൊട്ടിയതാണ് അപകട കാരണം. മുപ്പതോളം പേര്‍ അപകടം സമയം റൈഡില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *