കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിൽ. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശേരില്‍ ബിനീഷി( ഔട്ട് ബിനീഷ് -37) നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കൊലപാതകശ്രമം, അടിപിടി, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് ചീഫ് കെ കാര്‍ത്തികിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു.എന്നാല്‍, നിയമം ലംഘിച്ച് ഇയാള്‍ ജില്ലയില്‍ പ്രവേശിച്ചതോടെ ചിങ്ങവനം എസ്എച്ച്ഒ ടി.ആര്. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ ജയിലിലടച്ചു.