വീണ്ടും നിപ
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആളുകൾക്കിടയിൽ ഒരു ഭയം കയറിക്കൂടിയിട്ടുണ്ട്. കേരളത്തില്‍ 2018 മേയ് മാസത്തിലാണ് നിപ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ മുന്‍കരുതലിലൂടേയും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടേയും നിപയെ വരുതിയിലാക്കാന്‍ നമുക്ക് സാധിച്ചു. മലപ്പുറത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ആ മുൻകരുതലുകളെല്ലാം വീണ്ടും നമ്മൾ സ്വീകരിക്കണം.