സംസ്ഥാനത്തെ നയപ്രഖ്യാ പനത്തില്‍ നയരാഹിത്യമെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ നയപ്രഖ്യാ പനത്തില്‍ നയരാഹിത്യമെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. കേന്ദ്രം സംസ്ഥാനത്തോട് സ്വീകരിക്കുന്ന അവഗണനയെക്കുറിച്ച് ഒരു പരാമര്‍ശം പോലും നയപ്രപഖ്യാപനത്തിലില്ലെന്നു പിണറായി കുറ്റപ്പെടുത്തി.സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായ മേഖല ഉള്‍പ്പെടെയുള്ള മേഖലകലെ നയപ്രഖ്യാപനം വേണ്ടത്ര രീതിയില്‍ പരാമര്‍ശം നടത്തിയിട്ടില്ല. അതിദാരിദ്ര്യമുക്ത കേരളം സംബന്ധിച്ച് തുടര്‍ നടപടികളെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങളെ പേരിനു പോലും പരാമര്‍ശിക്കുന്നില്ല. പശ്ചിമേഷ്യന്‍ യുദ്ധം നമ്മുടെ നാടിനെ ഏറെ ഗുരുതരമായി ബാധിച്ചു.അത്തരത്തില്‍ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സംസ്ഥാനത്ത് പദ്ധതികള്‍ ഒന്നുമില്ലെന്നും പിണറായി കുറ്റപ്പെടുത്തു. കിഫ്ബിയിലും കുടുംബശ്രീയിലും നയപ്രഖ്യാപനത്തില്‍ മൗനം പാലിച്ചതായും പിണറായി കുറ്റപ്പെടുത്തി.

