വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്
പശ്ചിമ ബംഗാളില്‍9 പുതുതായി ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. മാള്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്താണ് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിന് നേരെ സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ട്രെയിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഹൗറയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനിലേക്കുള്ള പുതിയ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത് നാല് ദിവസത്തിന് ശേഷമാണ് അക്രമം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏഴാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണിത്. ദക്ഷിണ ബംഗാളിനെ വടക്കന്‍ ബംഗാളിലേക്ക് ബന്ധിപ്പിക്കുന്ന എക്സ്പ്രസ് ട്രെയിന്‍ 2022 ഡിസംബര്‍ 30-നാണ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി യാത്ര ആരംഭിച്ചത്.