ഓക്‌സിജനില്‍ ബാക് ടു ക്യാമ്പസ് സെയില്‍ 31 വരെ, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ്ലെറ്റ്, പിസി വന്‍ വിലക്കുറവില്‍

Spread the love

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ നടന്നുവരുന്ന ബാക് ടു ക്യാമ്പസ് സെയില്‍ 31-ന് അവസാനിക്കും. സ്‌കൂള്‍ തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും
ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്, പിസി തുടങ്ങിയവ വന്‍വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണിത്. സ്‌കൂള്‍, കോളേജ് തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ഓഫറുകളും വിലക്കുറവും ഉണ്ട്.
മൊബൈല്‍ ഫോണുകള്‍ക്കൊപ്പം അധിക ഡിസ്‌കൗണ്ടും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,500 രൂപയുടെ എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. 30990 രൂപ മുതല്‍ ലാപ്‌ടോപ്പുകള്‍ ലഭ്യമാണ്. സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 39990 രൂപ മുതലും പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 48,990 രൂപ മുതലും ബാക് ടു ക്യാമ്പസ് സെയിലില്‍ ലഭിക്കും. 69,990 രൂപ മുതലാണ് ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വില. മാക്ബുക്ക് 63,990 രൂപയ്ക്ക് ലഭ്യമാണ്. പഴയതോ പ്രവര്‍ത്തിക്കാത്തതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,000 രൂപ എക്സ്‌ചേഞ്ച് ഓഫറുണ്ട്. ലാപ്‌ടോപ്പിനൊപ്പം പ്രിന്റര്‍ വാങ്ങുമ്പോള്‍ 1000 രൂപ ഡിസ്‌കൗണ്ട്. ഗെയിമിംഗ് പിസി വാങ്ങുമ്പോള്‍ 5000 രൂപ വിലമതിക്കുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ സ്വന്തമാക്കാം. കനോന്‍ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ക്കൊപ്പം 1,200 രൂപ വിലമതിക്കുന്ന രണ്ട് ബ്ലാക്ക് ഇങ്ക് സൗജന്യം. എച്ച്പിയുടെ പ്രിന്ററുകള്‍ക്ക് പൂജ്യ രൂപ തവണ വ്യവസ്ഥയില്‍ പലിശ രഹിത ഇഎംഐ ഓഫറുകള്‍. എക്‌സ്റ്റേണല്‍ എസ്.എസ്.ഡി. ഹാര്‍ഡ് ഡിസ്‌ക് വാങ്ങുമ്പോള്‍ 5000 രൂപ വരെ വിലക്കുറവാണ് സെയിലില്‍ ഉള്ളത്. 24 ഇഞ്ച് 144 എച്ച്ഇസഡ് ഗെയിമിംഗ് മോണിറ്റര്‍ 6999 രൂപ മുതല്‍ ലഭ്യമാണ്. ഫോണ്‍: 9020100100.

Leave a Reply

Your email address will not be published. Required fields are marked *