മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

Spread the love

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള വിഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായവും പിന്തുണയും മുഖ്യമന്ത്രി പ്രധാനമന്ത്രിയില്‍ നിന്നും തേടും. ഉച്ചയ്ക്ക് 2.30 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിഡി സതീശന്‍ നാളെ കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തുക. ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോയെന്ന് വ്യക്തമല്ല. സണ്ണി ജോസഫ് മന്ത്രിയായതോടെ, പുതിയ കെപിസിസി പ്രസിഡന്റ് നിയമനം നടത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *