ക്രിസ്മസ്- ന്യൂഇയര്‍ ബംപര്‍ XD 387132 എന്ന നമ്പറിന്, വിറ്റത് കണ്ണൂരിൽ
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- നവവത്സര ബമ്പര്‍ ഭാഗ്യക്കുറി (ബിആർ 102) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന ടിക്കറ്റിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ അനീഷ് എൽവി എന്ന ഏജൻ്റ് ആണ് ഈ ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷമാണ് അഞ്ചാം സമ്മാനം.