വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ദക്ഷിണ കൊറിയയും കരാറുകളിൽ ഒപ്പുവച്ചു

Spread the love

റിപ്പബ്ലിക് ഓഫ് കൊറിയ (ആർഒകെ) ദേശീയ പ്രതിരോധ മന്ത്രി ശ്രീ അഹ്ൻ ഗ്യു ബാക്കുമായി പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ചർച്ച നടത്തി .
സോളിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ സഹകരണത്തിന്റെ മുഴുവൻ മേഖലകളും അവലോകനം ചെയ്തു.

വ്യവസായം, ഉൽപ്പാദനം, സമുദ്ര സുരക്ഷ, ഉയർന്നുവരുന്ന നവ സാങ്കേതികവിദ്യകൾ, സൈനിക കൈമാറ്റം, ലോജിസ്റ്റിക്സ്, പ്രാദേശിക സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു.

പ്രതിരോധം സൈബർ, പരിശീലനം, യുഎൻ സമാധാനപാലന മേഖലകളിലെ സഹകരണം തുടങ്ങി വിവിധ കരാറുകളിൽ ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പുവച്ചു.

കൊറിയൻ പ്രതിരോധ അക്വിസിഷൻ പ്രോഗ്രാം അഡ്മിനിസ്ട്രേഷൻ മന്ത്രി ലീ യോങ്-ചുലുവുമായും പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളിലെയും നവീകരണ ആവാസ വ്യവസ്ഥകളെ സമന്വയി പ്പിക്കുന്നതിനായി ഇന്ത്യ-കൊറിയ ഡിഫൻസ് ഇന്നൊവേഷൻ ആക്സിലറേറ്റർ ഇക്കോസിസ്റ്റത്തിന്റെ (കിൻഡ്-എക്സ്) സാധ്യതകൾ തുറക്കുന്ന തിനുള്ള ഒരു റോഡ്മാപ്പ് ഇരുപക്ഷവും ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *