സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഒരിടത്തും പ്രത്യേക അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഞായർ, തിങ്കൾ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഇന്ന് (ഒക്ടോബർ 27 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തെക്കു തമിഴ്നാടിനു മുകളിലുമായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 29, (ഞായർ, തിങ്കൾ) തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുംസാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.