ജമ്മു കാശ്മീർ അതിർത്തിയിൽ ഇന്ത്യൻ ജവാൻമാർക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്
ജമ്മു കാശ്മീർ അതിർത്തിയിൽ ഇന്ത്യൻ ജവാൻമാർക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ഇന്നലെ രാത്രി കാശ്മീരിലെ അർണിയ സെക്ടറിലാണ് സംഭവം. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനിൽ നിന്നുള്ള ആക്രമണമെന്ന് ബി എസ് എഫ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചുആക്രമണത്തിൽ ഇന്ത്യൻ ജവാന് പരുക്കേറ്റു. ഇരുവശത്തു നിന്നുമുള്ള ആക്രമണം പുലർച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. സംഭവത്തിൽ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.