ഭാരത് ഭവനിൽ യശോധ ശബ്ദതരംഗം ഗാനസന്ധ്യ
തിരു : ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനും ഗായകനുമായ അജയ് വെള്ളരിപ്പണ നയിക്കുന്ന യശോദ ശബ്ദ തരംഗം ഗാനമേള തൈക്കാട് ഭാരത് ഭവനിൽ പാട്ടിന്റെ കൂട്ടുകാർ വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്രതാരം ദീപ ഷാനു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീതജ്ഞൻ ഡോ. വേണുഗോപാലൻ നായർ, സോണി ജോൺ, അജയ് വെള്ളരിപ്പണ, സമീർ. കെ. തങ്ങൾ എന്നിവർ പ്രസംഗിച്ചു. നിരവധി ആൽബങ്ങളിലും ഗാനമേള ഗ്രൂപ്പുകളിലും ഗാനങ്ങൾ ആലപിച്ചു 25 വർഷം പൂർത്തിയാക്കിയ പ്രശസ്ത ഗായകൻ സമീർ കെ തങ്ങളെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര പിന്നണി ഗായിക രാധിക നായർ,തൈക്കാട് രമേശ്, അജയ് വെള്ളരിപ്പണ, സമീർ തങ്ങൾ,ശങ്കർ ഋഷിമംഗലം, ലക്ഷ്മി സജു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള നടന്നു.

