ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയില്‍ തുടരുന്നു

Spread the love

ധാക്ക: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയില്‍ തുടരുന്നു. ഷെയ്ഖ് ഹ?സീന എവിടേക്ക് പോകുമെന്നതില്‍ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയില്‍ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദില്ലിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലില്‍ മകള്‍ സയിമ വാജേദിനെ കണ്ടു. ഹിന്‍ഡന്‍ വ്യോമ താവളത്തില്‍ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ദില്ലിയില്‍ ലോകാരോഗ്യ സംഘടന റീജണല്‍ ഡയറക്ടറാണ് സയിമ. ഷെയ്ഖ് ഹസീന ഇനി ബംഗ്‌ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സാജിബ് വാജേദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *