നെയ്യാറ്റിൻകര ആശുപത്രി സമീപത്ത് സ്വകാര്യ കൺസൾട്ടിംഗ് നടത്തിയ ഡോക്ടറെ വിജിലൻസ് പിടികൂടി : സമീപത്തെ ലാബുകൾ രോഗികളെ പിഴിഞ്ഞ് പണം വാങ്ങുന്നുവെന്ന് ആക്ഷേപം
നെയ്യാറ്റിൻകര ആശുപത്രി സമീപത്ത് കൺസൾട്ടിംഗ് നടത്തിയ അനസ്തേഷ്യ ഡോക്ടറെ വിജിലൻസ് പരിശോധനയിൽ പിടികൂടി. ഡോക്ടർ ശരൺ നെയാണ് പിടികൂടിയത്. ഉച്ചയ്ക്ക് 1 :30 മണിയോടെയാണ് സംഭവം. ഡോക്ടർനെതിരെ വ്യാപക പരാതിയെ തുടർന്നാണ് വിജിലൻസ് എത്തി പരിശോധന നടത്തിയത് . ഡോക്ടറിന്റെ കയ്യിൽനിന്നും വിജിലൻസ് പണം കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ആശുപത്രി സമീപത്തെ സ്വകാര്യ ലാബുകൾ കൂട്ടുപിടിച്ചാണ് ഇവർ ഇവിടെ പ്രവർത്തനം നടത്തുന്നത്. പരിശോധനയുടെ മറവിൽ രോഗികളിൽ നിന്നും പണപ്പിരിവാണ് സർക്കാർ സർവീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടർമാർ ഇവിടെ നടത്തുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ സമീപത്തെ തന്നെ നിരവധി ഡോക്ടർ വീടുകൾ വാടാക്കിയെടുത്തു കൺസൾട്ടിംഗ് നടത്തുന്നത് . രോഗികൾക്ക് സേവനം ലഭിക്കേണ്ട സർക്കാർ സർവീസുള്ള ഡോക്ടർമാർ രണ്ടു മണിയാവുമ്പോൾ തന്നെ മുങ്ങുന്ന പതിവ് കാഴ്ച്ചയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കാണാൻ കഴിയും . പല രോഗികളും ചികിത്സ ലഭിക്കാതെ നിരാശയോടെയും അല്ലെങ്കിൽ ഇവർ നടത്തുന്ന കൺസൾട്ടിംഗ് സ്ഥാപനത്തിൽ എത്തുന്നാണ് പതിവ്.
അതേസമയം പണപ്പിരിവ് നടത്താൻ സ്വകാര്യ ലാബുകളെയും മെഡിക്കൽ സ്റ്റോറും ഇവർ കൂട്ടുപിടിക്കുന്നു ചികിത്സക്ക് എത്തുന്ന രോഗികളുടെ മരുന്നുകളും പരിശോധകളും പുറത്തെ ലഭിക്കുമെന്ന് പറഞ്ഞ് ഇവർ സ്വകാര്യ ലാബുകളിൽ പറഞ്ഞുവിടുന്നു. പല ലാബുകളിലും മിതമായ യോഗ്യത ഇല്ലാത്ത ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. നെയ്യാറ്റിൻകര സമീപത്തെ ഒരു സ്വകാര്യ ലാബുകളും ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുന്നോട്ടുപോകുന്നതെന്ന് നാട്ടുകാർ ആക്ഷേപവും ഉയർത്തി.