തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു

Spread the love

ഇസ്തംബുള്‍ ; ഭൂകമ്പം നാശംവിതച്ച്‌ ഒരാഴ്ചയ്‌ക്കു ശേഷവും തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ ജീവന്‍ തേടിപ്പിടിക്കുന്നത്. അദിയാമാന്‍ പട്ടണത്തില്‍ ഇന്നലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മിറായ് എന്ന 6 വയസ്സുകാരിയെ ജീവനോടെ പുറത്തെത്തിച്ചു.എന്നാല്‍ ഇതിനിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയിട്ടും ഹിജാബ് ഇല്ലാത്തതിനാല്‍ പുറത്ത് വരില്ലെന്ന് വാശി കാട്ടിയ മറ്റൊരു യുവതിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നു . അതികഠിനമായ പ്രതികൂലാവസ്ഥയില്‍, ഓരോ ആത്മാവും അതിജീവിക്കാന്‍ കഠിനമായി പോരാടുകയും അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് സഹായത്തിനായി കരയുകയും ചെയ്യുന്ന അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകര്‍ ഈ യുവതിയെ രക്ഷപ്പെടുത്തിയത് . എന്നാല്‍ ജീവന്‍ തിരികെ കിട്ടിയ ഉടന്‍ സ്ത്രീ ഹിജാബ് ഇല്ലാതെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തുവരാന്‍ വിസമ്മതിക്കുകയായിരുന്നു .രക്ഷാസംഘം അവര്‍ക്ക് വെള്ളം നല്‍കിയപ്പോള്‍, സ്ത്രീ ശിരോവസ്ത്രം ആവശ്യപ്പെട്ടു. ‘എനിക്ക് ഹിജാബ് തരൂ.. ഒരു സ്കാര്‍ഫ് എങ്കിലും കൈമാറൂ’, എന്നായിരുന്നു യുവതി പറഞ്ഞ് കൊണ്ടിരുന്നത്. ഏറെ പണിപ്പെട്ട് രക്ഷിച്ച സംഘങ്ങള്‍ പിന്നീട് യുവതിയ്‌ക്ക് ഹിജാബ് നല്‍കാനായി അലഞ്ഞു . ഏറെ പണിപ്പെട്ടാണ് പിന്നീട് ഇവര്‍ക്കായി സംഘം സ്കാര്‍ഫ് സംഘടിപ്പിച്ച്‌ നല്‍കിയത് . യുവതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് . ദുരന്ത ഭൂമിയിലെ ഓരോ നിമിഷത്തിനും ഒരു ജീവന്റെ വിലയുണ്ടെന്നും അത് അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും ചിലര്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *