ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു

Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് ചികിത്സാപിഴവിനെ തുടര്‍ന്ന് രണ്ടരവയസുകാരി മരിച്ചതായി ആരോപണം. ചക്കപ്പാറ സ്വദേശി സിദ്ദിഖിന്റെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കാട്ടാക്കട പോലീസില്‍ കുടുംബം പരാതി നല്‍കി.ശ്വാസംമുട്ടലും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ശ്വാസതടസത്തിന് കുഞ്ഞിനെ ആവിപിടിപ്പിച്ചതിന് ശേഷം രണ്ട് ഇഞ്ചക്ഷനുകളെടുത്തി. ഇതിന് പിന്നാലെ കുഞ്ഞിനെ ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐഷയെ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം, കുഞ്ഞിനെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും ആരോപണവും ഉയരുന്നുണ്ട്. മൃതദേഹം നിലവില്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തും.ബൈക്കില്‍ നിന്ന് വീണ് പരിക്കുപറ്റിയ കൈ ചികിത്സയ്ക്ക് ശേഷവും വളഞ്ഞുതന്നെയാണെന്ന് ചൂണ്ടിക്കാണിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം. അപകടം സംഭവിച്ച് ആദ്യ മൂന്നാഴ്ച കൈ കെട്ടിയിരുന്നുവെന്നും അത് അഴിച്ച് കളഞ്ഞപ്പോള്‍ കൈയുടെ രൂപം തന്നെ മാറിയെന്നുമാണ് മഞ്ചേരി സ്വദേശിയായ സുരന്ദ്രന്റെ ആരോപണം.സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ചികിത്സാ രേഖകള്‍ പരിശോധിക്കുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *