ചൂരൽമലയിൽ വീണ്ടും പുലിയുടെ ആക്രണം : വളർത്തു നായയെ കൊന്നു
മേപ്പാടി: ചൂരൽമലയിൽ ഭീതി വിതച്ച് പുലി. ചൂരൽമല സെന്റിനൽ റോക്ക് എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം വളർത്തു നായയെയാണ് പുലി കൊന്നത്. നായയുടെ ശബ്ദം കേൾക്കാത്തതിനാൽ പുലർച്ചെ വീട്ടുകാർ കൂടിന് സമീപം പോയപ്പോഴാണ് നായയുടെ ശരീരം പകുതി ഭക്ഷിച്ച കണ്ടെത്തിയത്. നരിപ്പറ്റപ്പടി ഉണ്ണികൃഷ്ണന്റെ വളർത്തു നായയെയാണ് പുലി ആക്രമിച്ചത്.നേരത്തെയും സമാനമായ രീതിയിൽ നായയെ പുലി ആക്രമിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന പുലിയെ ഉടൻ തന്നെ കൂടെ വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുൻപ് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി പോത്തുകളെ കൊന്നിരുന്നു. ഒരു കർഷകന്റെ നാല് പോത്തുകളെയാണ് പുലി കൊന്നൊടുക്കിയത്. ചൂരൽമല വനമേഖലയിൽ നിന്നാണ് പുലി അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.