തിരു: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതി ഓർമ്മച്ചെപ്പ്
പ്രസിദ്ധീകരണം:
ആലിൻ ഷെറിന്
ആദരമായി
ഓർമ്മചെപ്പ് സമർപ്പണം
തിരു: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതി ഓർമ്മച്ചെപ്പ് സമർപ്പിക്കുന്നു. 24 ന് വൈകുന്നേരം 4 മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി ആലിൻ ഭവനിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേം കുമാർ ആലിൻ്റെ പിതാവ് അരുൺ കുമാറിനാണ് ഓർമ്മചെപ്പ് നൽകുന്നത്. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ,സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ,മുസ്ലിം ലീഗ് പത്തനംതിട്ട ജനറൽ സെക്രട്ടറി അഡ്വ. ഹൻ സലാഹ്, സെക്രട്ടറിയേറ്റ് അംഗം കെ.ഇ.അബ്ദുൾ റഹ്മാൻ എന്നിവർ സംബന്ധിക്കും.

