മുക്കംപാലമൂട്-മുടവൂർപ്പാറ റോഡ് തകർന്നു

Spread the love

ബാലരാമപുരം : ശക്തമായ മഴയിൽ മുക്കംപാലമൂട്-മുടവൂർപ്പാറ റോഡിൽ കുഴികളായി. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ ഇപ്പോൾ പലതും കത്തുന്നില്ല.ഇതുകാരണം രാത്രികാലങ്ങളിൽ ഇപ്പോൾ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. രണ്ടുദിവസം മുൻപ്‌ താന്നിവിളയ്ക്കു സമീപം റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരായ ദമ്പതിമാർക്ക്‌ പരിക്കേറ്റിരുന്നു.കരമന-കളിയിക്കാവിള ദേശീയപാതയിലൂടെ എരുത്താവൂർ, റസൽപുരം, മാറനല്ലൂർ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ബാലരാമപുരത്തെ തിരക്കൊഴിവാക്കി യാത്ര ചെയ്യുന്നത് മുടവൂർപ്പാറ-മുക്കംപാലമൂട് റോഡിലൂടെയാണ്. റോഡിൽ നിറയെ കുഴികളായതുകാരണം ഇപ്പോൾ ബാലരാമപുരത്ത് എത്തിയശേഷമാണ് പലരും പോകുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *