വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19 ന്

Spread the love

തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19ന്. മുഖ്യമന്ത്രി തന്നെ ധനകാര്യവകുപ്പു കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്നെയാണ് തന്റെ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കുക.ജൂണ്‍ 19 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊതുജനം. നിലവിലുള്ള കിഫ്ബിയില്‍ പുതിയ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നതും ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്നതില്‍ തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്നതും ഈ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.19ന് ബജറ്റ് പ്രഖ്യാപനവും തുടര്‍ന്ന് 22 മുതല്‍ 24 വരെ ബജറ്റിന്‍മേലുള്ള ചര്‍ച്ചയും നടക്കും. 26 മുതല്‍ 28 വരെ സഭ സമ്മേളിക്കില്ല. വീണ്ടും 29 സഭാ സമ്മേളനം ആരംഭിച്ച് ജൂലൈ ഒന്നിന് 2026-27 വര്‍ഷത്തെ ധനവിനിയോഗ ബില്ല് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *