നെയ്യാറ്റിൻകര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റും ലോൺമേളയും സംഘടിപ്പിച്ചു. പി ഡബ്ല്യു ഡി റസ്റ്റ്ഹൌസിൽ നടന്ന ചടങ്ങിൽ താലൂക്ക് പരിധിയിലെ പ്രമുഖ ബാങ്കുകൾ പങ്കെടുത്തു. 416 ലക്ഷം രൂപയുടെ വായ്പകൾ യോഗത്തിൽ വിതരണം ചെയ്യുകയും 1136 ലക്ഷം രൂപയുടെ പുതിയ പ്രോജക്ടുകൾ ബാങ്കുകൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു.
ബാങ്കേഴ്സ് മീറ്റ് : 416 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു
നെയ്യാറ്റിൻകര താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റും ലോൺമേളയും സംഘടിപ്പിച്ചു. പി ഡബ്ല്യു ഡി റസ്റ്റ്ഹൌസിൽ നടന്ന ചടങ്ങിൽ താലൂക്ക് പരിധിയിലെ പ്രമുഖ ബാങ്കുകൾ പങ്കെടുത്തു. 416 ലക്ഷം രൂപയുടെ വായ്പകൾ യോഗത്തിൽ വിതരണം ചെയ്യുകയും 1136 ലക്ഷം രൂപയുടെ പുതിയ പ്രോജക്ടുകൾ ബാങ്കുകൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തു.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡബ്ല്യു ആർ ഹിബ ഉദ്ഘാടനം നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ വൈസ്ചെയർമാൻ കെ കെ ഷിബു അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ എംഎസ്എംഇ മേഖലയിൽ ഏറ്റവും കൂടുതൽ ലോൺ അനുവദിച്ചതിനുള്ള പുരസ്കാരം കാനറ ബാങ്കിനും സ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്കും നൽകി.
നൂറോളം സംരംഭകർ തങ്ങളുടെ ബിസിനസ് ആശയങ്ങൾ ബാങ്കുകൾക്ക് മുൻപിൽ അവതരിപ്പിക്കുകയും ലോൺ നേടുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിപാടിയിൽ കൗൺസിലർ സുപ്രിയ മഹേഷ്, തിരുവനന്തപുരം ലീഡ് ഡിസ്ട്രിക്ട് മാനേജർ ജയമോഹൻ എസ്, ഉപജില്ലാ വ്യവസായ ഓഫീസർ ഷെഫിൻ എം ബി, വ്യവസായ വികസന ഓഫീസർമാരായ ഷിബു കെ എസ്, ആശ വി വി, അനീഷ് കുമാർ പി. അശ്വിൻ രവി തുടങ്ങിയവർ പങ്കെടുത്തു.