പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിന് സെമിനാർ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബി.പി. മുരളി അദ്ധ്യക്ഷത വഹിച്ചു.

Spread the love

ഹരിതകേരളം മിഷൻ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിന് സെമിനാർ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബി.പി. മുരളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെ തിരഞ്ഞെടുത്ത 21 സ്ഥാപനങ്ങള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കുമുള്ള മെനുസ്ട്രല്‍ കപ്പിന്റെ വിതരണവും ജില്ലാതല പരിസ്ഥിതി പ്രശ്‌നോത്തരിയിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.

ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. അശോക്, നവകേരളം കര്‍മ്മപദ്ധതി-2 പ്രോഗ്രാം ഓഫീസര്‍ സുരേഷ് ഉണ്ണിരാജൻ, സെക്രട്ടറി വൈ.വിജയകുമാര്‍ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *