ട്രയിനുകളിൽ മോഷണം: പ്രതി പിടിയിൽ

Spread the love

തിരുവനന്തപുരത്തും മറ്റു പ്രധാന റെയിൽവേ സ്റ്റേഷനുകളിലും,ട്രയിനുകളിൽ നിന്ന് യാത്രക്കാരുടെ ബാഗും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിൽ മറിച്ച് വിറ്റ് ആർഭാട ജീവിതം നയിച്ചു വന്ന പ്രതി തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഗോപിനാഥൻ നായർ റയിൽവേ പോലീസിൻ്റെ പിടിയിലായി… ഈ മാസം 2 ന് അതിരാവിലെ തിരുവനന്തപുരം തമ്പാനൂർ റയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേർന്ന 16348 കണ്ണൂർ – തിരുവനന്തപുരം എക്സ്പ്രസ്സിൽ നടന്ന 2 ലക്ഷം രൂപയുടെ മൂല്യമുള്ള മോഷണത്തിൻ്റെ ഭാഗമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.. ഈ സ്റ്റേഷനുകളിൽ മുമ്പു നടന്ന പല മോഷണക്കെസ്സുകളിലെ ടിയാൻ്റെ പങ്കിനേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു.സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള CCTV പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഗവ :റെയിൽവേ പോലീസും RPF തിരുവനന്തപുരം ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും, ക്രൈം പ്രിവക്ഷൻ & ഡിറ്റക്ഷൻ സ്കോഡും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് പ്രതി പിടിയിലായത്..എറണാകുളം റയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാം,RPF ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ അനീഷ് T.R, സബ് ഇൻസ്പെക്ടർ ബിജുകുമാർ,ഇൻെറലിജൻസ് സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, ഫിലിപ്സ് ജോൺ, നളിനാക്ഷൻ, M.T.ജോസ്,CPO മാരായ പ്രമോദ് ,സുരേഷ് ,അബ്ദുൾ സലാം എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *