13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളുമായി പെരിങ്ങമ്മല സ്വദേശി നെയ്യാറ്റിൻകര എക്സ്സൈസിന്റെ പിടിയിൽ
13 ലിറ്റർ ചാരായവും 110 ലിറ്റർ വാഷും, വാറ്റ് ഉപകരണങ്ങളുമായി പെരിങ്ങമ്മല സ്വദേശി നെയ്യാറ്റിൻകര എക്സ്സൈസിന്റെ പിടിയിൽ
ഇലക്ഷൻ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ എ.കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പെരിങ്ങമ്മല സ്വദേശി സിന്ധു എന്ന് വിളിക്കുന്ന രാജീവ് എക്സൈസിന്റെ പിടിയിലായി. ടിയാന്റെ പക്കൽ നിന്നും ചാരായം വാറ്റാൻ ഉപയോഗിച്ച പാത്രങ്ങൾ, Suzuki Access 125 Scooter എന്നിവയും കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അരുൺകുമാർ എം.എസ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ സുരേഷ് കുമാർ, രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനു,നന്ദകുമാർ,ഷിന്റോ എബ്രഹാം എന്നിവരും ഉണ്ടായിരുന്നു.

