പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർത്ഥം കണ്ടെത്തിയതായി പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ്

Spread the love

പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർത്ഥം കണ്ടെത്തിയതായി പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ്. റോഡോമൈൻ ബി എന്ന രാസപദാർത്ഥമാണ് പഞ്ഞി മിഠായിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. സാധാരണയായി വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കൽ ഡൈയാണ് റോഡോമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാൽ അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർത്ഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.പുതുച്ചേരിയിൽ പഞ്ഞി മിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്നാണ് സൂചന. പഞ്ചസാര കൊണ്ട് നിർമ്മിക്കുന്നവയാണ് കോട്ടൻ കാൻഡി അഥവാ പഞ്ഞി മിഠായി. കൂടുതൽ ആകർഷകമാക്കാൻ ഇവ പലപ്പോഴും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കാറുള്ളത്. ഭക്ഷ്യ സുരക്ഷ നമ്പർ രേഖപ്പെടുത്തിയ പഞ്ഞി മിഠായി മാത്രമേ കഴിക്കാവൂ എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *