രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞത്. 15ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കോടതി വിധി രാഹുലിന് തല്‍ക്കാലത്തേക്ക് ആശ്വാസമാണ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയാണ് 15 വരെ അറസ്റ്റു തടഞ്ഞത്.ബലാത്സംഗം ചെയ്തിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നുമാണ് രാഹുല്‍ കോടതിയില്‍ വാദിച്ചത്. ഗർഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഹുല്‍ വാദിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അന്വേഷണവുമായി സഹകരിക്കാമെന്നും ഹര്‍ജിയിലൂടെ രാഹുല്‍ കോടതിയെ അറിയിച്ചു.

