എക്സൈസ് സർക്കിൾഓഫീസ് നെയ്യാറ്റിൻകര….ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിൽ നിന്നും നടത്തിയ പരിശോധനയിൽ കുടുംബ തെക്കത്തിനുള്ളിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യവുമായി നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെ പിടികൂടി.ഇലക്ഷനുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിക്കുകയും ആണ് ഇയാൾ നടത്തിവരുന്നത്.
കൂടാതെ മദ്യ വില്പന വ്യാപകമായി നടത്തിവരുന്ന 10 ലിറ്റർ മദ്യവുമായി വട്ടവിള സ്വദേശിനി ശാന്തയെയും
പത്ത് ലിറ്റർ മദ്യവുമായി സന്തോഷ് കുമാറിന്റെ പേർക്കും കേസെടുത്തു.
ട്രൈഡേ ദിവസമായ ഇന്ന് 50 ലിറ്റർ മദ്യവുമായി മൂന്നുപേർക്കെതിരെ കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ അജയകുമാർ, പ്രവന്റ്റീവ് ഓഫീസർ എം എസ് അരുൺകുമാർ
പ്രവന്റ്റീവ് ഓഫീസർഎന്നിവർ പങ്കെടുത്തു ഗ്രേഡ് രജിത്ത് കെ ആർ
സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിന്റോ എബ്രഹാം, ജിനേഷ് എന്നിവർ പങ്കെടുത്തു

