ക്ഷേത്രനടയിൽ വിവാഹത്തിനായി യുവതിയെ പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയെന്ന് ആരോപണം
തിരുവനന്തപുരം : കോവളം കെ.എസ് റോഡിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ വിവാഹത്തിനായി എത്തിയ യുവതിയെ പോലീസ് ബലമായി പിടിച്ചു കൊണ്ടുപോയതായി ആരോപണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘമാണ് മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ വിവാഹത്തിനായി എത്തിയ അൽഫിയ എന്ന യുവതിയെ ക്ഷേത്രത്തിനുള്ളിൽ ബ്യൂട്ടിട്ട് ചെരുപ്പ് ധരിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് അൽഫിയയെ കോവളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പിന്നാലെ വരനായ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനിൽ എത്തി. ഇവിടെ വെച്ച് അൽഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ച്, കായംകുളം എസ്ഐയും സംഘവും ബലമായി അൽഫിയയെ കാറിൽ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്റെ ബലപ്രയോഗത്തിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.സംഭവത്തിൽ വെള്ളിയാഴ്ച തന്നെ കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായി വിട്ടയച്ച പെൺകുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി ശനിയാഴ്ച രാത്രി 7.30 നാ കായംകുളം പൊലീസ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കാൻ ആണ് പെൺകുട്ടിയെ കൊണ്ട് പോയതെന്നാണ് കായംകുളം പൊലീസിന്‍റെ വിശദീകരണം.അതേസമയം പരിശുദ്ധമായ ക്ഷേത്രത്തിനകത്ത് പോലീസ് ബൂട്ടിട്ട് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുടർന്ന് കോവളം പോലീസിനെതിരെ ക്ഷേത്ര കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി . ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിച്ചു .