സ്വർണവുംപണവും തട്ടിയ കേസിൽ നടരാജ് ഫിനാസ് ഉടമയെ പോലീസ് പിടികൂടി
നെയ്യാറ്റിൻകര : യുവതിയിൽ നിന്ന് സ്വർണവുംപണവും തട്ടിയ കേസിൽ നടരാജ് ഫിനാസ് ഉടമയെ പോലീസ് പിടികൂടി. എസ് ജെ നിവാസ് ആലുവിള തലയിൽ സ്വദേശി സനോജ് (26) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. മുരുക്കും പുഴ സ്വദേശിനി ഷീബയിൽ നിന്നാണ് നടരാജ് ഫിനാൻസ് ഉടമ സ്വർണ്ണവും പണവും തട്ടിയെടുത്തത്. കഴക്കൂട്ടത്തെ ഒരു സ്വകാര്യ ഫിനാസിൽ പണം വെച്ച 421 ഗ്രാം സ്വർണ്ണം തിരിച്ചെടുക്കുവാൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സനോജ് ഷീബ സമീപക്കും ഷീബയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 34, 50000 ലക്ഷം രൂപ സനോജ് വാങ്ങിയെടുക്കുകും ഈ പൈസയും തട്ടിയെടുത്തു സനോജ് സ്ഥലത്ത് നിന്ന് മുങ്ങയായിരുന്നു. ശേഷം പൈസക്കുറിച്ചും സ്വർണ്ണത്തെക്കുറിച്ചും വിവരമില്ലാതിനെത്തുടർന്ന് ഷീബ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പണം തന്റെ സ്വന്തം ആവശ്വത്തിന് ഉപയോഗിച്ചെന്ന് സനോജ് പറഞ്ഞുവെന്ന് പോലീസ് പറഞ്ഞു പ്രതിയുടെ പേരിൽ സമാന്തരമായ കേസുകളുണ്ടെന്നും സ്വർണവും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സിഐ ആർ പ്രകാശിന്റെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ ആർ ഒ അനീഷ് ഗ്രേഡ് എസ് ഐമാരായ എ സുകേഷ്, ജീജാ സിപിഒ നിഥിൻ തുടങ്ങിയവർ ഉണ്ടായിരുന്നു. നിലവിൽ പ്രതിയെ റിമാൻഡ് ചെയ്തു.

