കായിക മന്ത്രിക്കെതിരെ Kuwj പ്രതിഷേധം
തിരുവനന്തപുരം : മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയിൽ പ്രതികരിക്കാറുള്ളകായിക മന്ത്രി വി അബ്ദുറഹ്മാൻ്റെ ഭാഗത്ത്നിന്ന് ഇന്ന്മാധ്യമ പ്രവർത്തകരോടുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തകയൂണിയൻ അഭിപ്രായപ്പെട്ടു.മാധ്യമ പ്രവർത്തകരെ പൊതുയിടത്തിൽ അവഹേളിക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് മന്ത്രിയിൽ നിന്നുണ്ടായത്. മലപ്പുറം പുലാമന്തോളിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ അധിക്ഷേപിക്കുന്ന വിധമാണ് മന്ത്രി മറുപടി നൽകിയത്. 24 പ്രതിനിധി സമീർ ബിൻ കരീമിന്റെ ചോദ്യത്തോട് “നിനക്ക് വേറെ ഭാഷയിൽ മറുപടി തരേണ്ടി വരും” എന്നാണ് മന്ത്രി പറഞ്ഞത്. ഇത് പ്രതിഷേധാർഹം ആണ്. മന്ത്രി മാധ്യമ പ്രവർത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

