തിരുവനന്തപുരം ജില്ലയിൽ സിപിഐ ൽ നിന്നും വൻതോതിൽ കൂട്ട രാജി തുടരുന്നു

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ സിപിഐ ൽ നിന്നും വൻ തോതിൽ കൂട്ട രാജി തുടരുന്നു. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടിനെ തുടർന്നുണ്ടായ മീനാങ്കൽ കുമാറിന്റെ പുറത്താക്കൽ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി തുടരുന്നത്. തിരുവനന്തപുരം മ്യൂസിയം & സൂ എംപ്ലോയീസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗവും ജില്ല ചുവപ്പ് സേന വോളണ്ടിയർ ജില്ലാ വൈസ് ക്യാപ്റ്റനുമായ ബിനു സുഗതന്റെ നേതൃത്വത്തിൽ സംഘടനയിൽ ഭാരവാഹികളും മുഴുവൻ അംഗങ്ങളും ഉൾപ്പെടെ മ്യൂസിയം & സൂ വർക്കേഴ്സ് യൂണിയൻ അംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൂട്ട രാജി സമർപ്പിച്ചു. മുൻ സിപിഐ ചിറയിൻകീഴ് മണ്ഡലത്തിലെ ലോക്കൽ കമ്മിറ്റി മുൻ അസി.സെക്രട്ടറി ഗോപൻ പുളുന്തുരുത്തിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി ഗോപിക ഉൾപ്പെടെ നിരവധി പ്രവർത്തകരും ബ്രാഞ്ച് മെമ്പർമാരും രാജി സമർപ്പിച്ചു.സിപിഐ വട്ടിയൂർക്കാവ് മണ്ഡലം അസി.സെക്രട്ടറി, വട്ടിയൂർക്കാവ് ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് മെംബേർസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, അസംഘടിത തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ല സെക്രട്ടറി തുടങ്ങിയ ചുമതലകളിലുള്ള വട്ടിയൂർക്കാവ് ബി. ജയകുമാർ, സിപിഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം, മുൻ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ ചുമതലകളിലുള്ള എൻ രാജേന്ദ്രൻ, തിട്ടമംഗലം ബ്രാഞ്ച് സെക്രട്ടറി ടി. സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ 50 ലധികം പേർ കൂട്ട രാജി സമർപ്പിച്ചു. വരും ദിവസങ്ങളിൽ രാജി തുടരും.

Leave a Reply

Your email address will not be published. Required fields are marked *