സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം : 4263 കോടി വീണ്ടും കടമെടുക്കുന്നു
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായ പശ്ചാത്തലത്തില്‍ 4263 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചു. കടമെടുപ്പ് പരിധിയില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വൈദ്യുതി മേഖലയിലെ പരിഷ്‌കാരത്തിനായ നാലായിരം കോടി കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചിരുന്നു.ട്രഷറിയില്‍ ഇപ്പോഴും ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ബില്ലുകള്‍ മാറാന്‍ വലിയ തിരക്ക് ഇപ്പോഴും ട്രഷറികളിലുണ്ട് .മാര്‍ച്ച് മാസത്തിലെ ശമ്പളമാണ് സര്‍ക്കാരിന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്‌നം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതികളൊക്കെ ഏപ്രില്‍ ഒന്നിന് ശേഷമേ പിരിച്ചു തുടങ്ങുകയുളളു. അത് കൊണ്ട് തന്നെ വരുന്ന മാസം ശമ്പളം കൊടുക്കുന്നതിനടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.