13 കാട്ടുപന്നികളെ പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച് വെടിവെച്ചുകൊന്നു

Spread the love

മലപ്പുറം: കാരാട് കുഴിച്ചില്‍ കോളനിയിൽ 13 കാട്ടുപന്നികളെ പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച് വെടിവെച്ചുകൊന്നു. മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ ആണ് പന്നികളെ കൊന്നത്. നാട്ടിന്‍ പുറങ്ങളിലെ കാടുമൂടിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തമ്പടിക്കുന്ന കാട്ടുപന്നികള്‍ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. തുടർന്നാണ് ഈ ഒരു വേട്ടയ്ക്ക് നാട്ടുകാർ ഒരുങ്ങിയത്.വേട്ട പട്ടികളെ ഉപയോഗിച്ച് കുറ്റികാടിളക്കി പന്നികളെ ഓടിച്ചു വെടിവെച്ചിടുകയാണ് ചെയ്യുന്നത്. അലിയുടെ സംഘത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വേട്ടക്കാരാണുള്ളത്. പ്രത്യേകം പരിശീലനം ലഭിച്ച സങ്കരയിനം പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ചാണ് വേട്ട നടത്തിയത്. കാരാട് കുഴിച്ചില്‍ കോളനിയില്‍ നിന്ന് വേട്ടയാടിയ 13 പന്നികളില്‍ മിക്കതും 80 കിലോക്ക് മുകളില്‍ തൂക്കമുള്ളവയായിരുന്നു.നേരത്തെ ഒരു പെണ്‍ പന്നി വര്‍ഷത്തില്‍ ഒരു തവണ പ്രസവിച്ചിടത്ത് നിലവില്‍ മൂന്ന് തവണ വരെ പ്രസവിക്കുന്നതായി ഇവര്‍ പറയുന്നു. മികച്ച ഭക്ഷണത്തിന്റെ ലഭ്യതയാണ് കാരണം. ഒരു പ്രസവത്തില്‍ തന്നെ 20 കുഞ്ഞുങ്ങള്‍ പിറക്കുന്നുമുണ്ട്. കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ച് പെറ്റുപെരുകുന്നതിനാല്‍ ഇവയുടെ എണ്ണം വേട്ടയാടിയാല്‍ പോലും നിയന്ത്രിക്കാനാകില്ലന്ന് വേട്ടക്കാരിലൊരാളായ നിലമ്പൂര്‍ സ്വദേശി കെപി ഷാന്‍ പറയുന്നു.മുപ്പതോ നാല്‍പ്പതോ വരുന്ന പന്നിക്കൂട്ടങ്ങള്‍ അര്‍ദ്ധരാത്രികളിലെത്തി വീടിനോടു ചാരിയുള്ള കൃഷിയിടങ്ങള്‍ കുത്തി നിരത്തിയാല്‍ പോലും നിസഹരായി നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. നാട്ടുകാരുടെയും കര്‍ഷകരുടെയുടെയും പരാതിയില്‍ വേട്ട നടക്കുന്നുണ്ടെങ്കിലും ഇതൊന്നും എങ്ങും എത്തുന്നില്ലെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *