മസ്തിഷ്‌ക മരണത്തെ തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെ അവയവ ദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകിയാണ് അനീഷ് യാത്രയായത്

Spread the love

അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും

ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയിൽ വകുപ്പിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇന്നേ ദിവസം മരണപ്പെട്ടിരുന്നു.

.
വേദനയിലും അവയവദാനത്തിന് സമ്മതം നൽകിയ കുടുംബത്തിനോട്‌ നന്ദി. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും അതീവ ദുഃഖത്തിൽ പങ്കുചേരുന്നു.

കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *