ഡോക്ടർ വന്ദനയുടെ കൊലപാതകം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഒപികൾ ബഹിഷ്കരിച്ച് പ്രതിഷേധം
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : ഡോക്ടർ വന്ദനയുടെ കൊലപാതകത്തെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ജീവനക്കാർ ഒപികൾ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തി. ആശുപത്രികളിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവൻ സംരക്ഷണത്തിനും വേണ്ടി പോരാടുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തക ജീവനക്കാർക്കും സംരക്ഷണം തരണമെന്ന് ആവശ്യപ്പെട്ടാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും പ്രതിഷേധം നടത്തിയത്.അതേസമയം ഐഎംഎയുടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും ഒപികൾ ബഹിഷ്കരിച്ചുകൊണ്ട് പ്രതിഷേധം ഇന്നും അരങ്ങേറി.