ജനവാസമേഖലയിൽ കാട്ടാന ശല്യം വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും

Spread the love

ഇടുക്കി: ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾ‌പ്പെടെ ആർആർടി സംഘത്തിന്റെ പരി​ഗണനയിലുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും.ആനകൾ ജനജീവിതം ദുസഹമാക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തതോടെയാണ് ആർആർടി സംഘം എത്തുന്നത് ഇവിടെ എത്തുന്നത്. ഇത് സംബന്ധിച്ച് സർവകക്ഷി യോ​ഗം ഉൾപ്പെടെ നടന്നിരുന്നു.ചിന്നക്കനാലിൽ കാട്ടാനകൾ വീട് തകർക്കുകയും വീട്ടിലുണ്ടായിരുന്നവർക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു. ചിന്നക്കനാലിലെ ഒരു റേഷൻകടയും അരിക്കൊമ്പൻ തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *