വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
പാറശാല: വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊടവിളാകം ഊരാങ്കുടിവിള വീട്ടിൽ സുമതി (83) ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സംഭവം. വീടിനോടു ചേർന്നുള്ള കിണറ്റിലാണ് സുമതി വീണത്. അപകടം നടക്കുമ്പോൾ വീട്ടിലാരും ഉണ്ടായിരുന്നില്ല. ഇവരെ വീട്ടിൽ കാണാത്തതിനെ തുടർന്ന്, ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കിണറ്റിനുള്ളിൽ കണ്ടെത്തിയത്.തുടർന്ന്, പാറശാലയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് സുമതിയെ പുറത്തെടുത്തത്. ഉടൻ തന്നെ പാറശാല ഗവ. താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ, പാറശാല പൊലീസ് കേസെടുത്തു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി