എൽ പി എസ് സ്കൂളിൽ വാങ്ങിച്ച ബസ് രാജസ്ഥാൻ സ്വദേശിനി വീട്ടമ്മയ്ക്ക് കൗതുക കാഴ്ചയായി
നെയ്യാറ്റിൻകര : ഇതിലാണോ കുഞ്ഞുങ്ങളെ സ്കൂളിൽ പോകുന്നെ. കേരളത്തില് സ്കൂളിന് മാത്രം ബസുണ്ടോ? സംശയത്തിനപ്പുറം കൗതുകത്തിലാണ് രാജസ്ഥാൻ സ്വദേശി വീട്ടമ്മ കവിത. വിദ്യാഭ്യാസ രംഗത്ത് ഇടത് പക്ഷ സർക്കാർ മികച്ച രീതിയിൽ മുന്നേറുമ്പോൾ കെ ആൻസലൻ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നെയ്യാറ്റിൻകര ഗവ: ഠൗൺ എൽ പി എസ് സ്കൂളിൽ വാങ്ങിച്ച ബസ്സ് രാജസ്ഥാൻ സ്വദേശിനി വീട്ടമ്മ കവിത കൗതുകത്തിന് കാരണമായത്. ബസിൻ്റെ മുമ്പിൽ നിന്ന് കുഞ്ഞുങ്ങളുമായി ഫോട്ടോയെടുത്താണ് രാജസ്ഥാനി സ്വദേശി വീട്ടയമ്മ കവിത ബസിനെക്കുറിച്ച് സന്തോഷം പങ്കുവെച്ചത്. തങ്ങളുടെ സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ ഇത്തരം ബസ്സുകൾ കണ്ടിട്ടില്ലെന്നും രാജസ്ഥാനി സ്വദേശി വീട്ടമ്മ കവിത പറഞ്ഞു. പതിനൊഞ്ച് വർഷമായി നെയ്യാറ്റിൻകരയിൽ ജോലി സംബന്ധിച്ച് സ്ഥിര താമസക്കാരാണ് രാജസ്ഥാൻ കുടുംബം . തങ്ങളുടെ കുഞ്ഞുകൾ എൽപി സ്കൂളിൽ പഠിക്കുകയാണ്. ഇവിടെത്തെ സർക്കാർ സ്കൂളിൽ മികച്ച ക്ലാസ് റൂം , മികച്ച സൗകര്യങ്ങളുമാണെന്നും രാജസ്ഥാനി സ്വദേശി വീട്ടയമ്മ വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ ഭരണകാലത്ത് നശിച്ചു കൊണ്ടിരുന്ന സ്കൂളായിരുന്നു ഠൗൺ എൽ പി എസ് സ്കൂൾ . സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പഠിച്ച സ്കൂൾ കൂടിയാണിത്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കെ. ആൻസലൻ എംഎൽഎയായി എത്തിയോടെ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ മുഖച്ഛായ തന്നെ മാറി. കുഞ്ഞുകൾ പഠിക്കുന്ന ഠൗൺ എൽപി എസ് സ്കൂളിൽ പുതി കെട്ടിടവും, ഠൗൺ നിന്ന് ഗ്രാമത്തിൽ താമസിക്കുന്ന കുഞ്ഞുങ്ങളെ സ്കൂളിൽ എത്തിക്കാൻ ബസും എംഎൽഎ ഫണ്ട് ഉപയോഗിച്ച് യാർത്ഥമാക്കി. കെ ആൻസലൻ എംഎൽഎയുടെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂൾ നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂളിൽ നിന്ന് മികച്ച സ്കൂളായി മാറിയെന്ന് രാജസ്ഥാനി സ്വദേശി വീട്ടമ്മ കവിത പറഞ്ഞു.