ഐ എൻ ടി യു സി ചുമട്ടുതൊഴിലാളി ആൻഡ് ജനറൽ വർക്കേഴ്സ് വാർഷിക സമ്മേളനം
തിരുവനന്തപുരം : സെപ്റ്റംബർ 22: ഐ എൻ ടി യു സി നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലാ ചുമട്ടുതൊഴിലാളി ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ 39-ാം വാർഷിക സമ്മേളനം ആയുർവേദ കോളേജിന് സമീപമുള്ള എം എസ് റാവുത്തർ ഓഡിറ്റോറിയത്തിലെ തെന്നല ബാലകൃഷ്ണപിള്ള നഗറിൽ യൂണിയൻ പ്രസിഡൻ്റ് അഡ്വ. റ്റി. ശരത് ചന്ദ്ര പ്രസാദ് പതാക ഉയർത്തി തുടക്കം കുറിച്ചു. 500ല്‍ പരം യൂണിറ്റുകളിലും പതാക ഉയർത്തി പതാകദിനം ആചരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ചാലസുധാകരന്റെ അധ്യക്ഷതയിൽ നടന്ന പതാക ദിനത്തിന് സേവാദൾ ധ്വജ് രക്ഷക് ജോർജ് ലൂയിസ് നേതൃത്വം നൽകി. ചടങ്ങിൽ സിബിക്കുട്ടി ഫ്രാൻസിസ്, കൊഞ്ചിറവിള വിനോദ്, വി മുത്തു കൃഷ്ണൻ, ആർ ഹരികുമാർ, മോഹനൻ തമ്പി, ടി പി പ്രസാദ്, ഭുവനേന്ദ്രൻ നായർ , തൈക്കാട് ചന്ദ്രൻ, പേട്ട വിജയകുമാർ,ആറ്റുകാൽ ശ്രീകണ്ഠൻ, പാറോട്ടുകോണം പ്രദീപ്, പള്ളിപ്പുറം നാസർ, ജവഹർ, കുമാർ പേട്ട, സജിമോൻ, പ്രേമൻ, ടോണി സേവാദൾ ഭാരവാഹികളായ ജോണി എസ്, എൻ.ജി.ശ്രീകുമാരൻ നായർ, രാജേഷ് എം, രാജീവ് എസ്, രാജേന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. 23-ാം തീയതി വൈകുന്നേരം 5 മണിക്ക് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നടക്കുന്ന വമ്പിച്ച പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആയുർവേദ കോളേജിന് മുൻപിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് തൊഴിലാളികൾ പ്രകടനമായാണ് ഗാന്ധി പാർക്കിലേക്ക് എത്തിച്ചേരുന്നത്. 24 -ാം തീയതി രാവിലെ 9.30 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കെപിസിസി മുൻ പ്രസിഡൻ്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന വിവിധ സമ്മേളനങ്ങളിൽ ട്രേഡ് യൂണിയൻ സമ്മേളനം , പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, സമാപന സമ്മേളനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനം ഡിസിസി പ്രസിഡൻ്റ് എൻ ശക്തനും , സമാപന സമ്മേളനവും യൂണിയനുകളുടെ ലയന സമ്മേളനവും കെപിസിസി മുൻ പ്രസിഡൻ്റ് എം എം ഹസ്സനും ഉദ്ഘാടനം ചെയ്യും. എംഎൽഎ മാർ , എംപി മാർ , കെപിസിസി , ഡിസിസി ഭാരവാഹികൾ ഐഎൻടിയുസി നേതാക്കൾ തുടങ്ങി കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സമുന്നതരായ നേതാക്കൾ പങ്കെടുക്കും.