കർഷകദിനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയും നെയ്യാറ്റിൻകര പെരുമ്പഴുതൂർ കൃഷിഭവനുകളും സംയുക്തമായി കർഷക ദിനം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ഗവ. ജെ ബി എസ് സ്കൂളിൽ സംഘടിപ്പിച്ച കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ അധ്യക്ഷനായി യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .കെ ഷിബു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ലിൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ സാദത്ത്, കൃഷി അസി. ഡയറക്ടർ കെ. സുനിൽ, കാർഷിക വികസന സമിതി അംഗങ്ങളായ വിഎസ് സജീവകുമാർ, എൻ എസ് അജയകുമാർ, വി ഐ ഉണ്ണികൃഷ്ണൻ, ആർ ടി സനൽ രാജ്, വി. ചന്ദ്രൻ, കൂട്ടപ്പന മഹേഷ് ,ജെ ഡാളി, എൻ ആർ സി നായർ കൃഷി ഓഫീസർമാരായ പി എസ് ഗിരീഷ്, ആർ എസ് സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. നാളികേര കർഷകർക്കുള്ള പരിശീലന പരിപാടി അഞ്ജലി നിർവഹിച്ചു. കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു. കർഷകർക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.