പ്രതീക്ഷകളുടെ ഐശ്വര്യത്തിൻ്റെ ചിങ്ങപ്പുലരി വരവേറ്റ ഏവർക്കും ഐ.മീഡിയുടെ ആശംസകൾ
പ്രതീക്ഷകളുടെയും ഐശ്വര്യത്തിൻ്റെ മറ്റൊരു ചിങ്ങപ്പുലരിയെ വരവേറ്റ് മലയാളക്കര. കർക്കിടകത്തിൻ്റെ വറുതിയിൽ നിന്ന് പുത്തൻ പുലരിയിലേക്ക് പോകുന്ന കേരളത്തിൻ്റെ ഗൃഹാതുരതത്തെ ഓർമ്മിപ്പിക്കുന്ന ദിവസം കൂടിയാണിന്ന്. കൂടാതെ മലയാളികൾക്ക് ഇന്ന് പുതുനൂറ്റാണ്ടിന്റെ പിറവി കൂടിയാണ്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്ന് തുടക്കമാകും എന്നതാണ് ഈ ദിവസത്തിൻ്റെ മറ്റൊരു പ്രത്യേകത.കർഷകദിനം കൂടിയായ ചിങ്ങം ഒന്ന് മലയാളികളെ സംബന്ധിച്ച് ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്കുള്ള കാൽവയ്പ്പാണ്. ഇനി മാവേലി മന്നനെയും ഓണത്തെയും വരവേൽക്കാനുള്ള തിരക്കിലാണ് നാട്ടിലെ ഓരോ വീടുകളും. മോടിപിടിപ്പിക്കലും ചെത്തിവാരലും എന്നിങ്ങനെ ഏറെ സന്തോഷം നൽകുന്ന ദിവസങ്ങളാണ് കടന്നുവരാനിരിക്കുന്നത്.കൊല്ലവർഷം 825 ലാണ് ആരംഭിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഇതനുസരിച്ച് 1200 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നമ്മൾ. വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമ്മയുടെ കാലത്താണ് കൊല്ലവർഷത്തിന് തുടക്കം കുറിച്ചത്. ചിങ്ങം പുലരുമ്പോൾ മലയാളികളുടെ മനസ്സിലെന്നപോലെ പ്രകൃതിയിലും അതിൻ്റേതായ മാറ്റങ്ങൾ സംഭവിക്കുന്നു.മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ പ്രതീക്ഷയുടെ പുതിയൊരു ദിവസം പുലരുന്നു എന്നാണ് സങ്കല്പം. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം മഴ പൂർണമായും ചിങ്ങത്തിൽ മാറിനിൽക്കുന്നു എന്ന് പറയാൻ കഴിയില്ല. പണ്ടുകാലത്ത് ചിങ്ങമാസം പുലരുമ്പോൾ വീടുകളിലും തൊടികളിലും പൂക്കളും ശലഭങ്ങളും തുമ്പികളും എല്ലാം നിറഞ്ഞിരുന്നു. ഈ സമയത്തെത്തുന്ന തുമ്പികളെ ഓണത്തുമ്പി എന്നും വിളിക്കും.ചിങ്ങമാസത്തിൽ ഓണം എത്തുന്നു എന്നത് മലയാളിയെ സംബന്ധിച്ച് പ്രധാനമാണ്. അത്തം പുലരുന്നത് മുതൽ 10 ദിവസം പൂക്കളം ഇട്ടാണ് തിരുവോണ നാളിനായി നമ്മൾ കാത്തിരിക്കുന്നത്. പുത്തൻ കോടിയുടുത്ത് ഓണസദ്യവട്ടങ്ങളുമായി ലോകത്ത് എവിടെയാണെങ്കിലും ഒറ്റമനസ്സോടെ മലയാളികൾ കൊണ്ടാടുന്ന ഓണ നാളിനായി കാത്തിരിക്കാം.